പന്തളം: ഗവ.സ്‌കൂളുകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ: തോമസ് ഐസക്ക് പറഞ്ഞു.
പൂഴിക്കാട് ഗവ.യു പി സ്‌കൂളിലെ പഠനോത്സവത്തിന്റെയും, മുൻ പ്രഥമാദ്ധ്യാപകനും,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ടി.ജി ഗോപിനാഥൻ പിള്ള ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുടെ അതേ അന്തരീക്ഷം പാവങ്ങളുടെ കുട്ടികൾക്കും ലഭിക്കണം.അതിന് സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം ലഭ്യമാക്കും. പൂഴിക്കാട് സ്‌കൂളിന് പത്ത് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയുന്നതിന് വേണ്ട പണം നൽക്കും. ഒരു കോടി രൂപഅനുവദിച്ചിട്ടുണ്ട്. ബാക്കി തുകയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

. ചിറ്റയം ഗോപകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിത നായർ,കൗൺസിലർ സീന.,റ്റി.ഡി ബൈജു, പി.ബി.ഹർഷകുമാർ,​ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കോ ഓർഡിനേറ്റർ എസ്.രാജേഷ്, കെ.പി ചന്ദ്രശേഖരക്കുറുപ്പ് അജിത്ത് എന്നിവർ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി സ്വാഗതവും, പി ടി എ പ്രസിഡന്റ് രമേശ്‌നാരായണൻ നന്ദിയും പറഞ്ഞു..