തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവത്തിന് കൊടിയേറി.തന്ത്രിമുഖ്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. ഒന്നാം ഉത്സവത്തിലെ അന്നദാനം മുനിസിപ്പൽ കൗൺസിലർ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മതിൽഭാഗം കരയുടെ ഒന്നാം ചുറ്റുവിളക്കിന്റെ ഉദ്ഘാടനം സീരിയൽ താരം പത്മകുമാർ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മുത്തുമണി നിർവഹിച്ചു.ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം അദ്ധ്യക്ഷത വഹിച്ചു.പിന്നൽ തിരുവാതിര, കാവാലം ശ്രീകുമാർ അവതരിപ്പിച്ച ഗാനസന്ധ്യ, കഥകളി എന്നിവ ഉണ്ടായിരുന്നു.ഇന്ന് രാവിലെ ഏഴിന് നാരായണീയ പാരായണം 10ന് ബാലെ 12.30ന് കഥകളി നാളെ 6.30ന് ചുറ്റുവിളക്ക് 10ന് നാടൻപാട്ട് 12.30ന് കഥകളി മാർച്ച് ഒന്നിന് രാത്രി 9ന് ഭജൻസ് 10.30ന് കഥാപ്രസംഗം 12.30ന് കഥകളി രണ്ടിന് 11ന് ഓട്ടൻതുള്ളൽ 9.30ന് മേജർസെറ്റ് കഥകളി.മൂന്നിന് 11ന് ഓട്ടൻതുള്ളൽ രാത്രി എട്ടിന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ഇരുകോൽ പഞ്ചാരിമേളം.പത്തിന് ചിന്ത്പാട്ട് 12.30ന് കഥകളി നാലിന് 11ന് ഓട്ടൻതുള്ളൽ 3.30ന് പാഠകം എട്ടിന് സേവാ രാത്രി 10മുതൽ കുമാരി ശ്രേയ നയിക്കുന്ന ഗാനമേള 12.30ന് കഥകളി അഞ്ചിന് എട്ടിന് ശ്രീബലി സേവാ,11ന് ഓട്ടൻതുള്ളൽ 3.30ന് ചാക്യാർകൂത്ത് നാലിന് തായമ്പക അഞ്ചിന് കാഴ്ചശ്രീബലി,വേലകളി എട്ടിന് സേവാ 10.30ന് നൃത്തനൃത്യങ്ങൾ ആറിന് എട്ടിന് ശ്രീബലി സേവാ,11ന് ഓട്ടൻതുള്ളൽ അഞ്ചിന് കാഴ്ചശ്രീബലി,വേലകളി ഏഴിന് അഷ്ടപദിലയം രാത്രി 8.30ന് സേവാ 10ന് സംഗീതസദസ് 12.30ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് ഒന്നിന് പള്ളിവേട്ട വരവ്,സേവാ 3ന് കഥകളി.ഏഴിന് രാവിലെ 9ന് ശ്രീവല്ലഭേശ്വര ആധ്യാത്മിക പരിഷത്ത് 12ന് ആറാട്ട് സദ്യ രണ്ടിന് ഈശ്വരനാമജപം 4.30ന് കൊടിയിറക്ക്. അഞ്ചിന് ആറാട്ടെഴുന്നെള്ളിപ്പ് ഘോഷയാത്ര ആറിന് നാഗസ്വരകച്ചേരി 7.15ന് ആറാട്ട് 10ന് സംഗീതസദസ് 10.30ന് ആറാട്ടുവരവ് ഘോഷയാത്ര 1.45ന് സേവാ നാലിന് കഥകളി.