അടൂർ: ഇന്ത്യൻ ജനാധിപത്യത്തിനൊപ്പം നീതിന്യായ വ്യവസ്ഥിതിയുടെ പരിപാവനതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. അടൂരിലെ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടൂരിൽ രാജഭരണകാലത്ത് നിർമ്മിച്ച ജില്ലാ മുൻസിഫ് കോടതി കെട്ടിടം പഴമയുടെ തനിമ നിലനിർത്തി 'ലിവിങ് മ്യൂസിയ'മാക്കി സംരക്ഷിക്കുന്നതിന് സർക്കാർ എല്ലാസഹായവും ചെയ്യും. . വികസന പ്രവർത്തനങ്ങൾ അപ്പപ്പോൾ നടത്തുന്നതിനാണ് സർക്കാർ വായ്പയെടുക്കുന്നത്. എന്നാൽ ആവശ്യത്തിന് പണം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും മിടുക്കന്മാരായ എം.എൽ.എമാർ അത് നേടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ അദ്ധ്യക്ഷ സിന്ധു തുളസീധര കുറുപ്പ് ,ആർ.ഡി. ഒ പി .ടി .എബ്രഹാം, സി പി എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി.ജയൻ, മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള, ടി.ആർ.അജിത്‌ കുമാർ, എ.ആർ.അജീഷ് കുമാർ, ജി.പ്രസാദ്, ഷൈനി ജോസ്, ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എൻ. ഹരികുമാർ, അടൂർ മുൻസിഫ് എസ്.ലക്ഷ്മി, അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.വി.മനേഷ്, അഡ്വ.ചെറിയാൻ വർഗീസ്, അഡ്വ.ജി.ഷൈനി, എസ്.വിജയൻ നായർ, അഡ്വ.ജോസ് കളീക്കൽ, അഡ്വ.എസ്.മനോജ് എന്നിവർ സംസാരിച്ചു.