കോന്നി: ഐരവൺ മേഖലയിലെ മോഷണ കേസിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും പൊലീസ് അനാസ്ഥ അവസനാപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ഐരവൺ ലോക്കൽ കമ്മിറ്റി കോന്നി പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി.സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.കോന്നി മണ്ഡലം അസിസ്​റ്റന്റ് സെക്രട്ടറി കെ.രാജേഷ്,ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിൽസൺ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജോൺഫിലിപ്പ്,ഹംസ, സരേന്ദ്രൻ,മണിയമ്മ,തങ്കച്ചൻ,മധു,കോന്നി ലോക്കൽ കമ്മി​റ്റിയംഗങ്ങളായ സി.കെ.ശാമവേൽ,റെജി, വിനീത് കോന്നി,ബിജി തുടങ്ങിയവർ പ്രസംഗിച്ചു.