തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുളിക്കീഴ് ബ്ലോക്ക് വാർഷികം നാളെ രാവിലെ 10ന് വളഞ്ഞവട്ടം എം.ജി.എം സൺഡേ സ്കൂൾ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്യും. കെ ജി തോമസ് അദ്ധ്യക്ഷത വഹിക്കും.