വള്ളിക്കോട് : പുതിയടത്തുകാവ് ദേവീ ക്ഷേത്രത്തിലെ ഭദ്രകാളി ദേവയുടെയും ഉപദേവതകളുടേയും പുനഃപ്രതിഷ്ഠ 2020 മാർച്ച് 2ന് രാവിലെ 10.57നും 11.54 നും മദ്ധ്യേ നടക്കും. പനമറ്റം മുണ്ടുകുടി ഇല്ലത്ത് എം.ഡി വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഹോമങ്ങൾ,കലശങ്ങൾ,മുളപൂജ തുടങ്ങിയ വിശേഷ പൂജകൾ 26 മുതൽ നടക്കും.ദുർഗാദേവിക്കും ഭദ്രകാളിയ്ക്കും തുല്യ പ്രാധാന്യം ഉള്ള ദക്ഷിണകേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.