തിരുവല്ല: മതിൽഭാഗം മുത്തുമാരി അമ്മൻ കോവിലിലെ അമ്മൻകുട മഹോത്സവം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 6.30ന് ദേവിഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, 7.45ന് വയലിൽ സോളോ. 29ന് രാവിലെ 7 മുതൽ 12 വരെ കലശം,നവകം,നാഗങ്ങൾക്ക് നൂറും പാലും,12.30ന് അന്നദാനം,വൈകിട്ട് 7ന് വിൽപ്പാട്ട്,8ന് കരകം വരവ്, 11ന് നാദസ്വരക്കച്ചേരി,പുലർച്ചെ 4ന് ആഴി, മഞ്ഞൾ നീരാട്ട്,ഗുരുതി എന്നിവ നടക്കും.