28-pipe-pottal
പൂഴിക്കാട് റോഡിൽ കുറ്റിയിൽ അയ്യത്ത് ജംഗ്ക്ഷന് സമീപം വാട്ടർ അതോറിട്ടി യുടെ മെയിൻ പൈപ്പ് പൊട്ടിയപ്പോൾ

പന്തളം: കുരമ്പാല ​ പൂഴിക്കാട് റോഡിൽ കുറ്റിയിൽ അയ്യത്ത് ജംഗ്ഷന് സമീപം വാട്ടർ അതോറിട്ടി യുടെ മെയിൻ പൈപ്പ് പൊട്ടി വെള്ളം പാഴായി. സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന ജോലികൾക്കിടെ ഇന്നലെ രാവിലെ 6 നാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയയുടൻ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാതെ മൊബൈൽ കമ്പനി തൊഴിലാളികൾ സ്ഥലംവിട്ടിരുന്നു. രാവിലെ നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചപ്പോഴാണ് ജീവനക്കാർ അറിഞ്ഞത് 10.30 നാണ് വാട്ടർഅതോറിറ്റി ജലവിതരണം നിറുത്തിയത്. അപ്പോഴേക്കും ധാരാളം വെള്ളം നഷ്ടപ്പെട്ടിരുന്നു. .
മണിക്കൂറുകളെടുത്താണ് തകരാർ പരിഹരിച്ചത്.