മല്ലപ്പള്ളി: പുറമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിച്ച സ്‌കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റേച്ചൽ ബോബൻ അദ്ധ്യക്ഷയായിരുന്നു.സമ്മേളനത്തോട് അനുബന്ധിച്ച് പഞ്ചായത്തുതല പഠനോത്സവവും നടന്നു.പുറമറ്റം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി മാത്യു,പഞ്ചായത്ത് അംഗങ്ങളായ ശോശാമ്മ ജോസഫ്,രാജു പുളിമുടൻ,ബി.പി.ഒ എ.കെ.പ്രകാശ്, ഷിജു പി കുരുവിള,പ്രിൻസിപ്പൽ ജോളി ബോസ്, പി.ടി.എ പ്രസിഡന്റ് മായാ സജി,വിജയലക്ഷ്മി, ജിപു പി.സ്‌കറിയ,ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ മികവ് പ്രദർശനവും നടന്നു.