തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ലയിൽ ജനിച്ചുവളർന്ന 100 വയസ് തികഞ്ഞവരെ ആദരിക്കുന്നു. അർഹതപ്പെട്ടവരുടെ ബന്ധുക്കൾ ബന്ധപ്പെടുക. ഫോൺ: 8547078600. ഇന്നലെ തിരുവല്ലയിലെ വിവിധ വകുപ്പുകൾ തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പൊലീസ് ടീം ജേതാക്കളായി. ഫൈനലിൽ ആരോഗ്യ വിഭാഗം ടീമിനെ പരാജയപ്പെടുത്തി. ഇന്ന് രാവിലെ എട്ടു മുതൽ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ക്രിക്കറ്റ് കാർണിവൽ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. വടംവലി, കസേരകളി എന്നിവ എം.ജി.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.11ന് നഗരസഭാ ഹാളിൽ കാർഷിക സെമിനാറും സൗജന്യ വൃക്ഷതൈ വിതരണവും ഉണ്ടായിരിക്കും. 2.30ന് വൈ.എം.സി.എ ഹാളിൽ പ്രവാസി സംഗമം നടക്കും.