റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം സമ്മേളനം 29,മാർച്ച് 1 തീയതികളിൽ റാന്നിയിൽ നടക്കും.നാളെ വൈകിട്ട് നാലിന് പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ തെക്കേപ്പുറം വാസുദേവൻ അദ്ധ്യക്ഷത വഹിക്കും.സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എം.വി വിദ്യാധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി,മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ,എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.ദീപകുമാർ,കെ സതീഷ്,അനീഷ് ചുങ്കപ്പാറ,ലിസി ദിവാൻ,ടി.ജെ ബാബുരാജ്,വി.ടി ലാലച്ചൻ, സന്തോഷ് കുര്യൻ എന്നിവർ പ്രസംഗിക്കും.മാർച്ച് 1ന് റാന്നി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവംഗം അഡ്വ.ആർ ജയൻ ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി ജി.ബൈജു ,ടി.പി അനിൽകുമാർ,സജി ചാക്കോ, എസ്.എസ് സുരേഷ്,കെ.ആർ ക്രിസ്റ്റഫർ,ഡി.ശ്രീകല,അംബുജാഷൻ നായർ,പി.ടി മാത്യു,കെ.എസ് സന്ദീപ്,പി.എസ് അനിൽകുമാർ,വിപിൻ പൊന്നപ്പൻ,സൗമ്യ അജേഷ്,അനീഷ് കുമാർ എന്നിവർ പ്രസംഗിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.പി അജി,സെക്രട്ടറി എം.വി പ്രസന്നകുമാർ എന്നിവർ അറിയിച്ചു.