കോഴഞ്ചേരി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ പിതാവായ വിക്രം സാരാഭായിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'സ്പേയ്സ് ഓൺ വീൽസ' എന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ട്രസ്റ്റി കുര്യൻ മടയ്ക്കൽ, തോമസ് മാമ്മൻ,ഡോ.സൂസമ്മ മാത്യു,ഏബ്രഹാം ഫിലിപ്പ്,പ്രിൻസിപ്പൽ മത്തായി ചാക്കോ,സുജ സാറാ ജോൺ,റെജു തോമസ്,ബിൻസി ഏബ്രഹാം,ജിജി ജോർജ്ജ്,ആനി പി.സാമുവേൽ, സെറിൻ എൽസ കോശി എന്നിവർ പ്രസംഗിച്ചു.എച്ച്.എസ്.എസ് സയൻസ് ക്ലബ്ബിന്റെയും,എസ്.പി.സി. യുടെയും നേതൃത്വത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും സംഘത്തേയും സ്വീകരിച്ചു.ഐസ്.ആർ.ഒ ശാസ്ത്രജ്ഞർ സനോജ് കുമാർ റോയ്,മാധവ് കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നൂറ് സ്കൂളുകളിൽ ജില്ലയിൽ സെന്റ് തോമസ് സ്കൂളിനെയാണ് തിരഞ്ഞെടുത്തത്.പി.എസ്.എൽ.വി., മംഗൽയാൻ, തുടങ്ങിയവയുടെ മോഡലുകളുടെ പ്രദർശനം ഉണ്ടായിരുന്നു.വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.