പത്തനംതിട്ട: പത്തനംതിട്ട പ്രസ്​ക്‌​ളബ്, എക്‌​സൈസ് വകുപ്പ് വിമുക്തി ലഹരിവർജന മിഷൻ, ജില്ലാ സ്‌​പോർടസ് കൗൺസിൽ എന്നിവയുടെ സംയക്താഭിമുഖ്യത്തിലുള്ള സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യദിന മത്സരങ്ങളിൽ എംഎൽഎമാരടങ്ങിയ പൊളിറ്റിഷ്യൻസ് ഇലവനും പോസ്റ്റൽ ഇലവനും ഡോക്ടേഴ്‌​സ് ഇലവനും വിജയിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലുളള ടൂർണമെന്റിൽ ഇന്നത്തെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കു ശേഷം ജേതാക്കൾ തമ്മിൽ വൈകുന്നേരം കിരീടത്തിനായി പൊരുതും.എട്ട് ഓവർ മത്സരത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹ് ക്യാപ്ടനായുളള കളക്ടേഴ്‌​സ് ഇലവനും പോസ്റ്റൽ ഇൻസ്‌​പെക്ടർ എസ്. ഭാഗ്യരാജ് ക്യാപ്ടനായ പോസ്റ്റൽ ഇലവനും തമ്മിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ. ബാറ്റുമായി ക്രീസിലിറങ്ങിയ ജില്ലാ കളക്ടർ പി.ബി. നൂഹ് മത്സരത്തിനു നിൽക്കാതെ ടീമംഗങ്ങളെ ചുമതല ഏല്പിച്ചു പവലിയനിലിരുന്ന് പ്രോത്സാഹിപ്പിച്ചു.
രണ്ടാം മത്സരത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻകുമാർ ക്യാപ്ടനായ ഡോക്ടേഴ്‌​സ് ടീം പ്രസ്​ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ ക്യാപ്റ്റനായ മീഡിയ ഇലവനെ 10 റൺസിന് കീഴടക്കി. എംഎൽഎമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, കെ.യു.ജനീഷ് കുമാർ എന്നിവർ മത്സരത്തിൽ പങ്കെടുത്തു.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വീണാ ജോർജ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ സ്‌​പോർട്‌​സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, എക്‌​സൈസ് ജോയിന്റ് കമ്മിഷണർ മാത്യു ജോർജ്, സിഐ കെ. മോഹനൻ, പ്രസ്​ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, വിമുക്തി മാനേജർ ബി. ജയചന്ദ്രൻ, കൗൺസിലർ പി.കെ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

.