പത്തനംതിട്ട: സാമൂഹ്യ സുരക്ഷിതത്വ പെൻഷനുകൾ സർക്കാർ ഇനിയും വർദ്ധിപ്പിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള ജനവേദി 18-ാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റയടിയ്ക്ക് 600 രൂപയിൽ നിന്നും ഇരട്ടിയിലധികമായിയാണ് പെൻഷൻ വർദ്ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.വീണാ ജോർജ്ജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള ജനവേദി ഏർപ്പെടുത്തിയ കാരുണ്യ പുരസ്‌ക്കാരം വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹൻ,പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.ആർ.അശോക് കുമാർ എന്നിവർക്ക് മന്ത്രി ചടങ്ങിൽ നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ,നഗരസഭാ കൗൺസിലർ പി.കെ.ജേ ഖബ്,ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ,കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ, മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ,കേരള ജനവേദി സംസ്ഥാന സെക്രട്ടറി ലൈലാബീവി പത്തനംതിട്ട പൗരസമിതി സെക്രട്ടറി പി.രാമചന്ദ്രൻ നായർ, സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ,കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ജോർജ്കുട്ടി, ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ,സംസ്ഥാന നിർവാഹക സമിതി അംഗം ബി.ഷാഹുൽ ഹമീദ്. ആർ.ടി.ഐ സംസ്ഥാന കമ്മിറ്റി അംഗം ജോർജ് വർഗീസ് തെങ്ങും തറയിൽ എന്നിവർ പ്രസംഗിച്ചു.നിർദ്ധന കുടുംബങ്ങൾക്ക് സാനു കിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടന്നു.