കടമ്പനാട് : കൊല്ലം ജില്ലയിലെ ഇളവൂരിൽ നിന്ന് ഇന്നലെ കാണാതായ കുട്ടിയെ കടമ്പനാട് അമ്പലഭാഗത്ത് കണ്ടെന്ന പ്രചരണത്തെ തുടർന്ന് പൊലീസ് കടമ്പനാട് പഞ്ചായത്തിൽ തെരിച്ചൽ നടത്തി. വാട്സപ്പിലൂടെയാണ് ഒരു സ്ത്രീയുടെ ശബ്ദത്തിൽ കുട്ടിയെ കടമ്പനാട് അമ്പലത്തിന്റെ ഭാഗത്ത് കണ്ടെത്തിയതായി ശബ്ദസന്ദേശം പരന്നത്. ഏനാത്ത് പൊലീസാണ് തിരച്ചിൽ നടത്തിയത് . വ്യാജസന്ദേശമാണന്ന് പൊലീസ് പറഞ്ഞു.