മണക്കാല: ഏറത്ത് പഞ്ചായത്ത് പഠനോത്സവം മണക്കാല ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈല റജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഷെല്ലി ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബാബു ചന്ദ്രൻ, പൊതുപ്രവർത്തകൻ അനിൽ മണക്കാല, ഹെഡ്മാസ്റ്റർ ബി. ജയശ്രീ, പി.ടി.എ പ്രസിഡന്റ് സിജി രാജു, സ്റ്റാഫ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ സംസാരിച്ചു.