പത്തനംതിട്ട: പ്രീ പ്രൈമറി മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരെയും 11-ാം ശമ്പള പരിഷ്​കരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള സ്​കൂൾ ടീച്ചേഴ്‌​സ് യൂണിയൻ (എ.കെ.എസ്.ടി.യു) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2012ന് ശേഷം ഈ മേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപികമാർക്കും ആയമാർക്കും പി.ടി.എ നൽകുന്ന ചെറിയ ശമ്പളമാണുള്ളത്.പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ വർദ്ധനവിന് കാതലായ പങ്കുവഹിക്കുന്നത് പ്രീ പ്രൈമറികളാണ്.സ്​കൂളുകളിലെ പാചക തൊഴിലാളികളുടെ വേതനം ദിവസേന 500 രൂപയാണെന്നിരിക്കെ പ്രീ പ്രൈമറി മേഖലയിലെ ജീവനക്കാർക്ക് ദിവസേന 100 രൂപ പോലും കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതിനുവേണ്ട നീതി പൂർവമായ നടപടി സ്വീകരിക്കേണ്ടതാണ്.ജില്ലാ പ്രസിഡന്റ് പി.കെ.സുശീൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലപ്പുഴയിൽ നടന്ന 23​ാം സംസ്ഥാന സമ്മേളനം വിലയിരുത്തി.സി.മോഹനൻ,കെ.എ.തൻസീർ,ആനി വർഗീസ്,തോമസ് എം. ഡേവിഡ്,ഷൈൻ ലാൽ,ഷാഫി എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.എസ്.ജീമോൻ റിപ്പോർട്ട് അവതരിപ്പിച്ചു.