yoga
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ യോഗയിലൂടെ ആരോഗ്യം പദ്ധതിയുടെ യോഗ മാറ്റ് വിതരണം മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ആധുനിക കാലത്തെ ജീവിതശൈലി രോഗങ്ങളെ യോഗയിലൂടെ ചെറുക്കാൻ കഴിയുമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ യോഗയിലൂടെ ആരോഗ്യം എന്ന പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇന്ന് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ ജീവിതശൈലി രോഗങ്ങളാണ്. ഫാസ്റ്റ് ഫുഡിന്റെയും ജോലികളിലെ മാനസിക സമ്മർദ്ദത്തിന്റെയും വ്യായാമ കുറവിന്റെയൊക്കെ പരിണത ഫലങ്ങളാണ് ജീവിതശൈലി രോഗങ്ങളെന്നും തിരക്കേറിയ ജീവിതത്തിൽ യോഗ അതിനൊരു പരിഹാരമാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.മാത്യു ടി.തോമസ് എം.എൽ.എ യോഗ മാറ്റ് വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോശാമ്മ മജു,ബിനിൽകുമാർ,മുൻ പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, അഡ്വ.സതീഷ് ചാത്തങ്കരി അംഗങ്ങളായ അനിൽമേരി ചെറിയാൻ, പ്രസന്നകുമാരി,അഡ്വ.എം.ബി.നൈനാൻ,അനുരാധ സുരേഷ്,ഓമനകുമാർ,സി.ഡി.പി.ഒ.അലീമ എന്നിവർ പ്രസംഗിച്ചു.