പത്തനംതിട്ട : മയിലാടുംപാറ റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പൊതുയോഗം മയിലാടുംപാറ ആർ.പി.എസ് ഓഫീസിൽ മാർച്ച് 2ന് നടക്കും. റബർ ബോർഡ് ഡി.ഒ റെയ്മോൾ മാത്യു ഉദ്ഘാടനം നിർവഹിക്കും. സംഘം പ്രസിഡന്റ് എം.ആർ പണിക്കർ അദ്ധ്യക്ഷത വഹിക്കും. സംഘം കമ്മിറ്റി അംഗം എം.എസ് അലക്സ്, ബോർഡ് എ.ഡി.ഒ വർഗീസ് ചെറിയാൻ, പമ്പാ റബേഴ്സ് എം.ഡി എ.ആർ.ദിവാകരൻ എന്നിവർ സംസാരിക്കും.