മലയാലപ്പുഴ: ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ പൊ​ങ്കാലയയുടെ മു​ന്നോ​ടി​യായുള്ള ഭദ്രദീപപ്രതിഷ്ഠ ന​ടത്തി. മേൽ​ശാന്തി സു​ബ്രഹ്മണ്യ നമ്പൂതി​രിപ്പാ​ടിന്റെ മുഖ്യ കാർമികത്വത്തിൽ ശ്രീകോവിലിൽ നിന്നും പ്രത്യേക പൂജകൾ നടത്തിയ ഭദ്ര ദീപം ക്ഷേത്ര കൊടിമരത്തിന് തൊട്ടു അടുത്തായി പ്രത്യേക തയാറാക്കിയ പീഠത്തിൽ കൊളുത്തി.ചടങ്ങിൽ ക്ഷേ​ത്ര അ​ഡ്​മി​നി​സ്‌​ട്രേ​റ്റീവ് ഓ​ഫീസർ ഗോപിനാഥപിള്ള ഉപദേശകസമി​തി പ്ര​സിഡന്റ് മുരളി പെരുമ്പെട്ടത്, ക​മ്മിറ്റി അം​ഗങ്ങളായ പ്രമോദ് താന്നിമു​ട്ടിൽ,അ​ജി പി.എസ്.,അജിത്ത് പ്ലവറ, കിഴ്ശാന്തി ദേവദാസൻ നമ്പൂ​തിരി എന്നിവർ പങ്കെടുത്തു