arrest

തിരുവല്ല: മദ്യപ്പിച്ചെത്തി ഭാര്യയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. നിരണം വടക്കുംഭാഗം ആശാരിമണക്ക് വീട്ടിൽ അജിത്ത് കുമാർ (34) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10ന് ഇയാൾ ഭാര്യ ശാലിനി (34)യെ ഉളി ഉപയോഗിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശാലിനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുളിക്കീഴ് സി.ഐ ടി.രാജപ്പന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.