പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും. മെക്കാനിക്കൽ എൻജിനീയറിംഗിൽ ഒന്നാംക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി 5ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04735 266671.