പത്തനംതിട്ട : മലയാളവേദിയുടെ ആഭിമുഖ്യത്തിൽ പി.പരമേശ്വരൻ അനുസ്മരണവും പ്രബന്ധാവതരണവും കവിയരങ്ങും പി.ജി രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബാബു സേനൻ അരിക്കര അദ്ധ്യക്ഷത വഹിച്ചു. എം.എൻ.പി നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. ആർ.കെ നായർ മോഡറേറ്ററായിരുന്നു. ബി. കൃഷ്ണകുമാർ, ടി.കെ ഇന്ദ്രജിത്ത്, പീതാംബരൻ, പ്രകാശ് കോമളത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തടിയൂർ ഭാസി, സ്നേഹ ശ്രീധർ, അമ്പിളി ഗോപൻ, ആനന്ദി പി. രാജ്,, എം.കെ കുട്ടപ്പൻ, പന്തളം പ്രഭ, രവി പാണ്ടനാട് തുടങ്ങിയവർ കവിയരങ്ങിൽ പങ്കെടുത്തു.