കൊ​ടുമൺ: കൊ​ടു​മ​ണ്ണിൽ സാ​മൂ​ഹ്യ​വി​രു​ദ്ധർ തീ​യി​ടുന്നു. രാ​ത്രി ര​ണ്ടു​മ​ണി​ക്കു​ശേ​ഷ​മാ​ണ് ക​രി​യി​ല​യും ച​വ​റു​ക​ളും ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്നിട​ത്തു തീ​യി​ടു​ന്നത്. വ്യാ​ഴാഴ്​ച രാ​ത്രി ര​ണ്ടു​മ​ണി​ക​ഴി​ഞ്ഞ് കൊ​ടു​മൺ ടെലി​ഫോൺ എ​ക്‌​സേ​ഞ്ചി​നു പു​റ​കു​വശം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പിൽ ഉ​ണ​ങ്ങി​ക്കി​ട​ന്ന പുല്ലിനും ക​രി​യി​ല​യ്ക്കും തീ​യിട്ടു. തീ​ അൻപ​തു സെ​ന്റോ​ളം പുരയിടത്തിൽ പ​ടർന്നു. അ​ടൂരിൽ നിന്ന് ഫയർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ചത്. കൊ​ടു​മൺ പൊ​ലീസും സ്ഥ​ല​ത്തെ​ത്തി . ര​ണ്ടു ദിവ​സം മു​മ്പ് കൊ​ടു​മ​ണ്ണി​ലെ ഒ​രു സ്​കൂ​ളി​നു മു​ന്നി​ലും കൊ​ടു​മൺ പ​ഞ്ചായ​ത്ത് ഹ​രി​ജൻ വെൽ​ഫെ​യർ സൊ​സൈറ്റി ഓ​ഫീ​സി​നു മു​ന്നിലും തീ​യിട്ടു.രാ​ത്രിയിൽ പൊ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ​പ്ര​സിഡന്റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ് ആ​വ​ശ്യ​പ്പെട്ടു.