കൊ​ടുമൺ: കൊ​ടുമൺ ഇടത്തി​ട്ട കാ​വും​പാ​ട്ടു ഭ​ഗവ​തി ക്ഷേ​ത്ര​ത്തി​ലെ രോ​ഹിണി​പൊ​ങ്കാ​ലയും ഇ​ട​ത്തി​ട്ട കാ​വി​ലെ ആ​യി​ല്യ​പൂ​ജയും മാർ​ച്ച് 1 മു​തൽ 7 വ​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും.രോ​ഹിണി​പൊ​ങ്കാ​ല,ഉ​ത്സ​വ​ബലി,പു​ള്ളു​വൻ​പാട്ട്,നാ​ഗ​പൂ​ജ,അ​ഭി​ഷേകം,കാ​വിൽ​പാ​ട്ട്,നൂ​റും​പാ​ലും,ആ​റാ​ട്ടെ​ഴു​ന്നെ​ള്ളത്ത്, കുത്തി​യോ​ട്ട​വും​പാട്ടും വിവി​ധ ക​ലാ​പ​രി​പാ​ടി​കളും നടക്കും. മാർച്ച് 1ന് ഉ​ച്ച​യ്​ക്ക് വി​പു​ലമാ​യ കൊ​ടി​യേ​റ്റ് സ​ദ്യ. പ്ര​കാ​ശ് രാഘ​വൻ ചെ​ന്നീർ​ക്ക​ര മു​ഖ്യ​ര​ക്ഷാ​ധി​കാ​രിയും പ്രൊ​ഫ.ടി.ബി.പ്ര​സ​ന്ന​ചന്ദ്രൻ പ്ര​സി​ഡന്റും,വി​ഷ്​ണു​പ്ര​സാദ് (സെ​ക്ര​ട്ടറി) നെവിൻഎം(കൺ​വീ​നർ)എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് നേ​തൃത്വം വ​ഹി​ക്കു​ന്നത്.