തിരുവല്ല: കുറ്റൂർ ശാസ്താംനട മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട 7 പേരെ പൊലീസ് അറസ്റ്റുചെയ്തു.കുറ്റൂർ അമിക്കുളം വീട്ടിൽ മിഥുൻ എം.എസ്(23), അനിൽകുമാർ(45),അനൂപ് കുമാർ(20),മാലിപ്പറമ്പിൽ വീട്ടിൽ വിഷ്ണു കുട്ടപ്പൻ(25),മണലിക്കാലയിൽ വീട്ടിൽ പ്രശാന്ത്(25),കടുവൻപാറ മോടിയിൽ വീട്ടിൽ സിദ്ധു(24),രാഹുൽ കെ.ആർ(24) എന്നിവരാണ് അറസ്റ്റിലായത്.ക്ഷേത്രത്തിൽ ശിവരാത്രി പൂജ നടക്കുമ്പോൾ ക്ഷേത്രവളപ്പിൽ മിഥുൻ,അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയത്.ആക്രമണത്തിൽ രാജീവ്‌രാജ്,ദിലീപ്,ശരത്, ശ്രീജിത്ത്‌,രാജിവിന്റ അമ്മ എന്നിവർക്ക് പരിക്കേറ്റിരുന്നു. ക്ഷേത്രത്തിലെ വിളക്കുകളും മുരുകൻ നടയ്ക്കും സദ്യാലയത്തിനും ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചു. അന്നേദിവസം ആറാട്ടു ഘോഷയത്ര ക്ഷേത്രത്തിൽ എത്തിയപ്പോൾ മിഥുൻ കുറ്റൂർ പഞ്ചായത്തംഗം പ്രസന്ന സുരേഷിന് ആക്രമിച്ചിരുന്നു. ഈ കേസിൽ മിഥുനെ കോടതി റിമാൻഡ് ചെയ്തു.