പന്തളം. പന്തളം ബൈപാസിന്റെ പുതിയ അലൈൻമെന്റ് അംഗീകരിച്ച് പദ്ധതി യാഥാർത്ഥ്യമാകുന്നു.
ബൈപാസ് അലൈൻമെന്റിലെ വൈരുദ്ധ്യം കാരണം നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു നിലവിൽ. എന്നാൽ ചിറ്റയം ഗോപകുമാർ എം.എൽ. എ സ്ഥലം സന്ദർശിക്കുകയും അലൈൻമെന്റിലെ പ്രശ്‌നങ്ങൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതിയ അലൈൻമെന്റ് തയാറാക്കുവാൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം.എൽ.എവിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പുതിയ അലൈൻമെന്റ് അംഗീകരിച്ചു.12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.മാർച്ച് 5 മുതൽ 15 വരെ പുതിയ അലൈൻമെന്റ് അനുസരിച്ച് റോഡിന്റെ അതിർത്തികൾ തിരിച്ചുള്ള കല്ലുകൾ സ്ഥാപിക്കുന്നതാണ്. അതിനു ശേഷം സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമർപ്പിക്കുകയും അനുമതി ലഭിച്ചാലുടൻ പന്തളം ബൈപാസിന്റെ നിർമ്മാണം ആരംഭിക്കുമെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.പുതിയ ബൈപ്പാസ് എം.സി.റോഡിൽ സി.എം.ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മുട്ടാർ വഴി എം സി റോഡിൽ മണികണ്ഠനാൽത്തറ ജംഗ്ഷനിലെത്തുന്നതാണ്.ഇത് പൂർത്തിയായാൻ പന്തളം ജംഗ്ഷനിലെ ഗതാഗത കുരിക്കിന് ഒരു പരിധി വരെ പരിഹാരമാകും.