കോന്നി : നിർദിഷ്ട ദേവസ്വം ബോർഡ് ലോ കോളേജ് ആരംഭിക്കുന്നതിനുള്ള കോന്നി വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള സ്ഥലം കെ.യു.ജനീഷ് കുമാർ എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും സന്ദർശിച്ചു.ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 3.5 എക്കർ ഭൂമിയിലാണ് ലോ കോളേജ് നിർമ്മിക്കുന്നത്. ദേവസ്വം ബോർഡ് മെമ്പർ രവി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ്, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, ദേവസ്വം മാനേജർ അരുൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.