കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചുറ്റുമതിലിന്റെ പണി ആരംഭിച്ചു. ഇതോടൊപ്പം ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്‌​സുകളുടെ നിർമ്മാണവും ആരംഭിക്കുകയാണ്. മൂന്ന് ക്വാർട്ടേഴ്‌സുകളാണ് നിർമ്മിക്കുന്നത്. ടേബിൾ ടെന്നീസ്, ബാസ്‌ക്കറ്റ് ബോൾ, ടെന്നീസ് എന്നിവ പരിശീലിപ്പിക്കുന്നതിനായി കളിസ്ഥലങ്ങളും ഒരുക്കും. വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി സ്ഥലം ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. 29.5 കോടി രൂപയാണ് മൊത്തം നിർമ്മാണ ചെലവ്. കോന്നി മെഡിക്കൽ കോളേജ് റോഡിലേക്ക് എത്തിച്ചേരാൻ മറ്റൊരു റോഡ് കൂടി നിർമ്മിക്കുന്ന നടപടികളും നടന്നു വരുന്നു.