കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. വകയാർ പനനിൽക്കുംമുകളിൽ മജീഷ് ഭവനത്തിൽ മനോജ് (50) ആണ് മരിച്ചത്. കഴിഞ്ഞ 25 ന് പുലർച്ചെയായിരുന്നു സംഭവം. കൃഷിക്കാരനായ മനോജ് വാഴത്തോട്ടത്തിൽ വെള്ളം നനച്ചുകൊണ്ടിരിക്കുമ്പോൾ കാട്ടുപന്നി കുത്തുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ : എം.ആർ. രതി. മക്കൾ : മഞ്ജീഷ്, മജീഷ്.