പത്തനംതിട്ട: നഗരത്തിലെ സ്വകാര്യ ആശുപത്രി പടിക്കൽ (മുത്തൂറ്റ് ഹോസ്പിറ്റൽ) മദ്യപിച്ച് വാഹനമോടിച്ച രണ്ടു പേരെ വാഹന പരിശോധനയ്ക്കിടയിൽ ട്രാഫിക് പൊലീസ് പിടികൂടി. തൊഴിലാളി സംഘടനയുടെ ജില്ലാ നേതാവ് പത്തനംതിട്ട ആനപ്പാറ തോന്ന്യാലിക്കൽ പുത്തൻവീട്ടിൽ ഷാജി (43), കല്ലറക്കടവ് കളിയിക്കൽ വീട്ടിൽ പ്രേംകുമാർ (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരി​ക്കുമെന്ന് ട്രാഫിക് എസ്.ഐ സുരേഷ് കുമാർ അറിയിച്ചു.