തിരുവല്ല: എസ്.എൻ.ഡി.പി യോഗം 784 ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകും.ശാഖാ പ്രസിഡന്റ് പി.എൻ. മോഹനൻ,സെക്രട്ടറി കെ.ശശിധരൻ,വൈസ് പ്രസിഡന്റ് സി.ആർ. വാസുദേവൻ എന്നിവർ പ്രസംഗിക്കും.