കോന്നി: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഭിന്നശേഷി കുടുംബങ്ങൾക്കുള്ള തൊഴിൽ പരിശീലനം ' ഒപ്പം ' പദ്ധതി ആരംഭിച്ചു. 10 കുടുംബങ്ങൾക്ക് ബുക്ക് ബയന്റിങ്ങിനാണ് പരിശീലനം നൽകുന്നത്. 75000 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിനായി നീക്കിവച്ചിരിക്കുന്നത് പരിശീലനത്തിനുള്ള പേപ്പർ തുടങ്ങിയ വസ്തുക്കൾ വാങ്ങി നൽകുന്നതുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോന്നി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുടുംബങ്ങളുടെ പേരിൽ ബുക്കുകളും രജിസ്ട്രറുകളും ഉൾപ്പെടെ വിപണിയിൽ ഇറക്കുന്നതിനാണ് 'ഒപ്പം ' എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്യക്ഷൻ മോഹനൻ കാലായിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയ്, അനിസാബു, എസ്.ബേനസീർ, എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു