29-cgnr-uparodam
മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ

ചെങ്ങന്നൂർ: ലൈസൻസ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തിയ ജനകീയ സമരങ്ങളെ അവഹേളിക്കുന്ന നഗരസഭയുടെ വ്യാപാര വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരിന്റ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള ഫീസ് 100 ശതമാനം വർദ്ധിപ്പിച്ചിരിക്കുകയാണ് നഗരസഭ.നഗരസഭ കൗൺസിൽ എടുത്ത തീരുമാനങ്ങൾ തീർത്തും ന്യായമല്ല എന്നുള്ളതിന് ഉദാഹരണമാണ് ഭരണപക്ഷ അനുകൂല സംഘടനകൾവരെ മുനിസിപ്പാലിറ്റിക്ക് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നത്.സാധാരണ ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളുമായി കൗൺസിൽ മുൻപോട്ടു പോവുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ നേരിടേണ്ടിവരുമെന്ന് സതീഷ് ചെറുവല്ലൂർ പറഞ്ഞു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബുജി ജയഹിന്തിനോട് അവരുടെ സമരത്തിന് പിന്തുണ അറിയിച്ചു.ഉപരോധസമരത്തിൽ പ്രമോദ് കാരക്കാട്, ശ്രീരാജ് ശ്രീവിലാസം,ഹരി,മനുകൃഷ്ണൻ,അനിൽ അമ്പാടി,സജുകുരുവിള,പ്രമോദ് കൊടിയാട്ടുകര, അനിൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു