ചെറിയനാട്: ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിലെ പഠനോത്സവം ഗ്രാമപഞ്ചായത്ത് അംഗം വി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.സുജാത മുഖ്യപ്രഭാഷണം നടത്തി. ജി.രാധാകൃഷ്ണൻ, ദീപ, സുമാദേവി, ആർ.ജയസുധ, ജി.ശ്രീലേഖ, ടി.സി.സുനിൽകുമാർ. അനുപമ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിനികളായ ശിവാനി എസ്. നായർ സ്വാഗതവും ഐശ്വര്യ നന്ദിയും പറഞ്ഞു.