29-arrest-sarani

കോന്നി: മലയാലപ്പുഴ പൊലീസ് സ്റ്റേഷനു സമീപം നിറുത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത കേസിലെ പ്രതി നല്ലൂർ ശരണി (22)നെ മലയാലപ്പുഴ എസ്.എച്ച്.ഒ കെ.എസ് സുജിത്തിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.ഫെബ്രുവരി 3നാണ് ജീപ്പ് തകർത്തത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും സമീപത്തും സ്ഥാപിച്ചിട്ടുള്ള കാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനായ പ്രതി എസ്.എഫ്.ഐ പ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. മലയാലപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തിന് സ്ഥിരം പ്രശ്‌നങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് ശരത്. എസ്.ഐ രാജേന്ദ്രൻ പിള്ള, സിവിൽ പൊലീസ് ഓഫീസർമാരായ ബിനു ലാൽ, ഉമേഷ് എന്നിവരടങ്ങിയ സംഘം ആണ് അറസ്റ്റ് ചെയ്തത്.