കോന്നി: കൊന്നപ്പാറ പനയ്ക്കൽ പരേതനായ പി.വി.ജോർജിന്റെ (കളീക്കൽ കുടുംബാംഗം) ഭാര്യ ടി.സി. മറിയാമ്മ (86, കൊന്നപ്പാറ എൽ. പി. സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കശേഷം കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഓരേത്ത് തേർവേലിൽ കുടുംബാംഗമാണ്. മക്കൾ: മേരി പി. ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്, ജി. സി. എസ്. എൽ. പി. എസ്. ചെങ്ങറ), മോളിക്കുട്ടി ജോർജ് (റിട്ട. പ്രിൻസിപ്പൽ, പി. എസ്. വി. പി. എം. എച്ച്. എസ്. എസ്. ഐരവൺ), എലിസബത്ത് പി. ജോർജ് (അദ്ധ്യാപിക, സെന്റ് ജോർജ് വി. എച്ച്. എസ്. എസ്. അട്ടച്ചാക്കൽ). മരുമക്കൾ: ബാബാ ഏബ്രഹാം ചെമ്മണ്ണിൽ, മാത്യു സഖറിയ, കൊടുമന്നേത്ത്, ടോം ഏബ്രഹാം പടപ്പറമ്പിൽ.