panicker

മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം 50-ാം കുന്നന്താനം ശാഖയുടെ പ്രസിഡന്റായി 37 വർഷവും ദീർഘകാലം കുന്നന്താനം എസ്.എൻ.ഇ.എം എൽ.പി സ്‌കൂൾ മാനേജരായും പ്രവർത്തിച്ച കെ.എസ്. ശ്രീധരപണിക്കർക്ക് ഇന്ന് യാത്രയയപ്പ് നൽകും. ശാഖാ അങ്കണത്തിൽ വൈകിട്ട് 3ന് ചേരുന്ന സമ്മേളനത്തിൽ വിവിധ രാഷ്ടീയ, സമുദായ, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് സെക്രട്ടറി എം.ജി. വിശ്വംഭരൻ അറിയിച്ചു.