ചിറ്റാർ: ചിറ്റാർ - സീതത്തോട് റോഡിൽ ശ്രീകൃഷ്ണപുരം ക്ഷേത്രം വക വഞ്ചിക്ക് സമീപത്ത് നിന്ന് ക്ഷേത്രത്തിലേക്കുളള റോഡിന്റെ ഒരു ഭാഗത്തെ കൈയേറ്റം മറച്ചുവച്ച് പഞ്ചായത്ത് അസി.എൻജിനീയർ റിപ്പോർട്ട് നൽകിയെന്ന് ആക്ഷേപം. കൈയേറ്റത്തിനെതിരെ ചിറ്റാർ പുത്തൻപുരയിൽ കെ.കെ പൊടിയൻ പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ, സ്ഥലം അളക്കാതെ അസി.എൻജിനീയർ കൈയേറ്റമില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. റോഡ് കൈയേറിയ സ്വകാര്യ വ്യക്തി റോഡിലെ കലുങ്ക് ഇടിച്ചുനിരത്തുകയും അതിര് കല്ല് പിഴുതുകളയുകയും ചെയ്തിരുന്നതായി പൊടിയൻ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.