അടൂർ: പ്രൈവറ്റ് ബസ് ഉടമകളെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് അടൂർ എ.ടി.ഒ യും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറും ആലോചനയിലാണ്ടപ്പോൾ ആണ് വീണുകിട്ടിയ അവസരം ലാക്കാക്കി കൂടുതൽ ഓർഡിനറി സർവീസ് സിംഗിൾ ഡ്യൂട്ടി ആക്കി അടൂർ ഡിപ്പോയെ തകർത്ത് .നല്ല കളക്ഷൻ ഉള്ള ഗ്രാമീണ സർവീസുകൾ നിറുത്തി അതിനുള്ള ബഹുമതി അടൂർ ഡിപ്പോ നേടി, എം.സി റോഡിൽ യാത്രക്കാർ ഇല്ലാതെ സർവീസ് നടത്തിയിട്ട് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ആശ്രയമായ സർവീസ് കാൻസൽ ചെയ്യും. ഒരേ സമയം ഒന്നിലധികം സർവീസ് സമയക്രമം ഇല്ലാതെ തോന്നിയത് പോലെ പന്തളം, കൊട്ടാരക്കര ഭാഗത്തേക്ക് യാത്രക്കാർ ഇല്ലാതെ പോയാലും ഡിപ്പോ അധികൃതർ ശ്രദ്ധിക്കാറേയില്ല, ഇതിന് വരുമാന കുറവും പ്രശ്നമല്ല. പ്രൈവറ്റ് ബസുകളുടെ കുത്തകയായ തട്ട - പത്തനംതിട്ട, പത്തനാപുരം എന്നീ ഭാഗത്തേക്കുള്ള കെ.എസ്. ആർ.ടി സി ബസുകൾ യാത്രക്കാർ കൈ കാണിച്ചൽ പോലും നിറുത്താറില്ല. പ്രസ്ഥാനത്തോട് കടപ്പാടുള്ള ഡ്രൈവർമാരും ഇക്കൂട്ടത്തിൽ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. മോശമല്ലാത്ത വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഒരു ഡസനിലധികം സർവീസുകളാണ് സ്വകാര്യ സർവീസുകളെ സഹായിക്കാനായി നിറുത്തിയത്. ഒരു ബസ് മാത്രം ഉള്ള റൂട്ടിൽ കളക്ഷൻ മനപ്പൂർവം ഇല്ലാതാക്കി ചെറുലയം - പന്തളം സർവീസും മുടക്കി.
സ്വകാര്യബസിന് വേണ്ടി നിറുത്തിയ സർവീസുകൾ
രാവിലെ 6:20ന് ശാസ്താംകോട്ട, 6 മണിയുടെ കൈതപ്പറമ്പ് - പുനലൂർ വൈകിട്ട് 6:40 ചെറുലയം - പന്തളം, 7 മണിയുടെ കീരുകുഴി - പന്തളം, തെറ്റിമുറി വഴി പുത്തൂർ, പട്ടാഴി ചന്ത, കൈതപറമ്പ് വഴി കൊട്ടാരക്കര, ആനയടി വഴി കരുനാഗപ്പള്ളി -ചീക്കൽകടവ് - കൊല്ലം , പൂമരുതിക്കുഴി, മലനട തുടങ്ങിയ 12 സർവീസുകൾ. ഇതിന്റെ എല്ലാം പിന്നിൽ മുൻപ് അടൂരിൽ ഉണ്ടായിരുന്ന ഒരു ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ആയിരുന്നു. അതോടൊപ്പം അടൂർ ഡിപ്പോയിൽ നിന്ന് പെൻഷൻ ആകുന്ന ഒരു ഇൻസ്‌പെക്ടർ കൂടി ഉണ്ട്. സ്വകാര്യ ബസുകാരെ സഹായിക്കാൻ ഇത്രത്തോളം ഓർഡിനറി സർവീസുകൾ റദ്ദാക്കിയ ഒരു ഡിപ്പോ കേരളത്തിൽ ഉണ്ടാകില്ല. ഉദ്യോഗസ്ഥരുടെ തോന്നിവാസത്തിന് ഉന്നത ഉദ്യോഗസ്ഥരും കുടപിടിക്കുന്നതോടെ ഡിപ്പോയിലെ ഷെഡ്യൂളുകൾ അനുദിനം കുറയുകയാണ്.