ഓമല്ലൂർ: സേവാഭാരതി ഓമല്ലൂർ യൂണിറ്റിന്റെയും പത്തനംതിട്ട പുനർജനി കൗൺസലിംഗ് സെന്ററിന്റേയും നേതൃത്വത്തിൽ ഇന്ന് 9.30 മുതൽ 1.15 വരെ ആര്യ ഭാരതി ഹൈസ്‌കൂളിൽ ബോധവത്കരണ ക്ലാസ്സും കൗൺസലിംഗും നടക്കും.10,11,12 ക്ലാസ്സുകളിലെ പരീക്ഷാർത്ഥികൾക്കായിട്ടാണ് സൗജന്യ ക്ലാസ്സ് നടത്തുക. പരീക്ഷാപ്പേടി എങ്ങനെ അകറ്റാം എന്ന വിഷയത്തിൽ സൈക്കോളജിക്കൽ കൗൺസിലർ അശ്വതി വിനയൻ ക്ലാസ്സ് നയിക്കും. അഡ്വ. പി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഫോൺ: 9544828233, 9446709668.