പന്തളം: ഉളവുക്കാട് കാരിമുക്കം ഭഗവതീ ക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും, വൈകിട്ട് 5ന് ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് സുരേഷ് തൊണ്ടുവിനാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഊട്ടുപുര ഉദ്ഘാടനം ചലച്ചിത്ര താരം സലീംകുമാർ നിർവ്വഹിക്കും. വിദ്യാഭ്യാസ അവാർഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി പ്രദീപ് വിതരണം ചെയ്യും. നാളെ വൈകിട്ട് 4ന് കെട്ടുത്സവം, രാത്രി 9 ന് ഗാനമേള.