പന്തളം: എസ്.എൻ.ഡി.പി.യോഗം 4681ാം നമ്പർ പൂഴിക്കാട് എസ്.എൻ നഗർ ശാഖയിലെ 25ാം പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 7.30 ന് ശാഖാ പ്രസിഡന്റ് ശിവൻകുട്ടി കുറ്റിവിളയിൽ പതാക ഉയർത്തും.9 ന് സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം, 11 ന് പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും, ശാഖയുടെ മുൻകാല പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ അദ്ദേഹം ആദരിക്കും. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തും, യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് സ്വാഗതംപറയും, എസ്.എൻ. ലബോറട്ടറി മാനേജിംഗ് ഡയറക്ടർ അമ്പിളിഎൻ.തങ്കപ്പൻ അവാർഡ് ദാനം നിർവഹിക്കും. ശാഖാ സെക്രട്ടറി ശ്രീകാന്ത് കുറ്റിവിളയിൽ റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ യൂണിയൻ മുൻ പ്രസിഡന്റ് ഡോ.അടൂർ രാജൻ ,അടൂർമുൻ യൂണിയൻ സെക്രട്ടറി അടൂർ എൻ.സുകുമാരൻ, ചെന്നൈ യൂണിയൻ ചെയർമാൻ പി.രാജു.യൂണിയൻ കൗൺസിലർമാരായ രേഖാ അനിൽ ,സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, ശിവജി ഉള്ളന്നൂർ, എസ്.ആദർശ്, രാജീവ് മങ്ങാരം, സുകു സുരഭി .അനിൽ ,പുഷ്പാകരൻ, സുധാകരൻ, ശിവരാമൻ, വി.കെ.രാജു.രമണി സുദർശനൻ, സുമ വിമൽ, സീനാ, അനിൽകുമാർ, സനിൽ, മിനി ഷൈലൻ ,രാജീരതീഷ്, ശിവൻകുട്ടി കുറ്റിവിളയിൽ എന്നിവർ പ്രസംഗിക്കും, വൈകിട്ട് 5.30ന് ബോധവത്കരണ ക്ലാസ് പന്തളം എസ്.ഐ.ആർ ശ്രീകുമാർ നയിക്കും, രാ തി 8 ന് സൂപ്പർ ഹിറ്റ് ഗാനമേള.