വള്ളിക്കോട് : കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഡോ.നിബുലാൽ വെട്ടൂരിന്റെ കവിതാ സമാഹാരം 'ഒരുമ്പെട്ടവർ' ആസ്പദമാക്കിയുള്ള പുസ്തകചർച്ച വള്ളിക്കോട് വായനശാലയിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. മോഹൻകുമാർ വള്ളിക്കോട് അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസം ജില്ലാ കോഓർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട്, പി.ബി. രാധാകൃഷ്ണൻ എന്നിവർ പുസ്തകാവതരണം നടത്തും. വള്ളിക്കോട് രമേശൻ, ജി. പ്രീത് ചന്ദനപ്പള്ളി, സരേഷ് പിള്ള, കാശിനാഥൻ, കലാഭാസ്‌കർ, ശ്രീജ എസ്. കോലത്ത്, ബിനു ജി. തമ്പി, എസ്. ഷൈലജ, എൻ. ശാന്തമ്മ, ചന്ദ്രമതി യശോധരൻ, ഡോ. ജോർജ് കെ. അലക്‌സ്, പി.ജി. ശശിധരക്കുറുപ്പ് എന്നിവർ പ്രസംഗിക്കും.