അഞ്ചൽ: ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യക്കിൽ ജനകീയ പ്രചാരണ പരിപാടി നടത്തി. തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷൗക്കത്ത്, ആർ. രജിമോൾ, അംഗങ്ങളായ കെ.സി. ജോസ്, അനില ഷാജി, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത്, ആശുപത്രി വികസന സമിതി അംഗം എൻ.കെ. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി തടിക്കാട് വായനശാല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജനകീയ ഘോഷയാത്ര പുളിമുക്ക്, ചന്തമുക്ക് വഴി ആശുപത്രി അങ്കണത്തിൽ സമാപിച്ചു. ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജെ.എച്ച്.ഐമാരായ ടോണി, രാജശേഖരൻ, ബാബുരാജ്, അഷീർ, ശ്രീല, എൽ. സീമ തുടങ്ങിയവർ നേതൃത്വം നൽകി.