പുനലൂർ: സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ നിയമം ജനകീയവും സുതാര്യവുമാക്കി ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുനലൂരിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുനലൂർ നഗരസഭ പ്രദേശങ്ങൾക്ക് പുറമെ താലൂക്കിലെ 9 പഞ്ചായത്തുകളിലെ സി.ഡി.എസ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. റേഷനിംഗ് ഇൻസ്പെക്ടർമാരായ വിനോദ് കെ. ബാബു, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് പരിശീലന ക്ലാസ് നയിച്ചു.