thalavoor
തലവൂർ ചിറ്റാശേരി വാർഡിലെ കൈതോട് ഏലാതോട്ടിൽ കയർ ഭൂവസ്ത്രം ധരിപ്പിക്കുന്നു

പത്തനാപുരം: തലവൂർ പഞ്ചായത്തിലെ ജലാശയങ്ങൾക്ക് സംരക്ഷണമേകാൻ കയർഭൂവസ്ത്രവും.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ പതിനാലുവാർഡുകളിലായി ഒഴുകുന്ന പന്ത്രണ്ട് തോടുകളുടെ വശങ്ങളിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. ചിറ്റശ്ശേരി കൈതോട് ഏാല തോട്, നെടുവന്നൂർ നിലമേൽ ഏല തോട്, മഞ്ഞക്കാല കല്ലിങ്കൽ തോട്, കമുകും ചേരി

ഇളങ്കമൺ ഏല, തട്ടോട്ട് ഏല, പറങ്കിമാംമുകൾ തോട്, മുളയിലെപ്പറ ഏല, ഞാറക്കാട് ഏല തോട്, തോണിച്ചാൽ തോട്, പാറവിള പഴഞ്ഞിയോട്, അമ്പിക്കുഴി ഭാഗം തോട്, കല്ലുവാതുക്കൽ ഏല തോട് എന്നിവയുടെ സംരക്ഷണമാണ് നടക്കുന്നത്. 8715 തൊഴിൽ ദിനങ്ങൾ പദ്ധതിയിലൂടെ സൃഷ്ടിക്കും.കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പണികൾ നടക്കുന്ന വാർഡുകളിൽ സന്ദർശനം നടത്തിയിരുന്നു.