police
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചപ്പോൾ

കൊല്ലം: കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ട്രാഫിക് സബ് ഇൻസ്പെക്ടർ എ. വില്യം, ഇരവിപുരം സിവിൽ പൊലീസ് ഓഫീസർ ബെൻഹർ സോളമൻ എന്നിവർക്ക് യാത്ര അയപ്പ് നൽകി. എ.ആർ കോൺഫറൻസ് ഹാളിൽ നടന്ന യോഗം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു.

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ആർ. ബാലൻ, എ.സി.പിമാരായ. എം.എ. നസീർ, എ. പ്രതീപ് കുമാർ, എം. അനിൽകുമാർ, കെ.പി.ഒ.എ എക്സി. മെമ്പർ കെ. സുനി, കെ.പി.എ ജില്ലാ പ്രസിഡന്റ് പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഉദയൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. ലിജു നന്ദിയും പറഞ്ഞു.