തൊടിയൂർ: കോൺഗ്രസ് നേതാവും തൊടിയൂർ എൽ.വി.യു.പി സ്കൂൾ മാനേജരുമായിരുന്ന പ്രൊഫ. കെ. വാസുദേവൻ ചെട്ടിയാരുടെ ഒന്നാം ചരമ വാർഷകത്തോടനുബന്ധിച്ച് സ്ക്കൂൾ അങ്കണത്തിൽ ചേർന്ന അനുസ്മരണ യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അൻവർഷാ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. ബി. പത്മകുമാരി, തൊടിയൂർ രാമചന്ദ്രൻ ,സുനിൽകുമാർ, നൂർജഹാൻ, അബ്ദുൽ അസീസ്, ഗോപാലകൃഷ്ണനുണ്ണിത്താൻ, ഇബ്രാഹിംകുട്ടി, ബീന, ബിന്ദു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. സ്കൂൾ മാനേജർ അഡ്വ. വി. സുധീഷ് എൻഡോവ്മെന്റ് വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ് സുജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീതാ എം. റേച്ചൽ നന്ദിയും പറഞ്ഞു. വൈകിട്ട് വെളുത്ത മണൽ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എ. ജവാദ് അദ്ധ്യക്ഷത വഹിച്ചു. അനിൽ എസ്. കല്ലേലിഭാഗം, തൊടിയൂർ രാമചന്ദ്രൻ ,ടി. തങ്കച്ചൻ, ചിറ്റുമൂല നാസർ, ആർ. രാജശേഖരൻ, എൻ. അയകുമാർ, കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, നജീബ് മണ്ണേൽ ,കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ. രമണൻ സ്വാഗതവും വിനോദ് പിച്ചിനാട്ട് നന്ദിയും പറഞ്ഞു.