prathi-pushparajan
പ്രതി പുഷ്പരാജൻ

പുനലൂർ: കഴുതുരുട്ടിയിൽ കൃഷി ഭൂമിയിൽ കുരുക്ക് വച്ച് കാട്ടു പന്നിയെ പിടികൂടിയ ഗൃഹനാഥൻ പിടിയിൽ. കഴുതുരുട്ടി കൊട്ടാരം പുറമ്പോക്കിൽ വീട്ടിൽ പുഷ്പരാജനെയാണ് (55) വനപാലകർ അറസ്റ്റു പെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. രഹസ്യ വിവരം അറിഞ്ഞെത്തിയ ആര്യങ്കാവ് ഫോറസ്റ്റു റെയിഞ്ചോഫീസർ അച്ചു കെ. അരുണിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് പന്നിയുടെ മാംസവുമായി ഇയാളെ പിടികൂടിയത്. പ്രതിയെ വൈകിട്ട് പുനലൂർ വനം കോടതിയിൽ ഹാജരാക്കി.